ഇനി എഎംഎംഎയിലേക്ക് ഇല്ലെന്ന് ആക്രമണത്തിന് ഇരയായ നടി. ഇന്നലെ നടന്ന വാര്‍ഷിക യോഗത്തില്‍ നടി രചന നാരായണന് കുട്ടിയാണ് നടിയുടെ ഈ നിലപാട് യോഗത്തില്‍ അറിയിച്ചത്.
എന്നാല്‍ സംഘടനയില്‍ നിന്ന് രാജി വെച്ച് പോയവരെ അംഗത്വ ഫീസ് ഈടാക്കാതെ തിരിച്ചെടുക്കുമെന്നാണ് എഎംഎംഎയുടെ തീരുമാനം. ഇവര്‍ സംഘടനയ്ക്ക് കത്ത് നല്കിയാല് മതിയെന്നും ഇന്നലെ നടന്ന യോഗത്തില്‍ തീരുമാനിച്ചു.
അതേ സമയം ഇന്നലെ നടന്ന യോഗത്തിനിടെ ഭരണഘടനാ ഭേദഗതിയിലുള്ള എതിര്‍പ്പ് വ്യക്തമാക്കി ഡബ്ല്യുസിസി അംഗങ്ങളായ രേവതിയും പാര്‍വതിയും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. തങ്ങളുടെ നിലപാട് രേഖാമൂലം സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും കരട് ഭേദഗതി ജനാധിപത്യ വിരുദ്ധവും യുക്തി രഹിതവുമാണെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ ആരോപിച്ചു.