മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘനയായ മാക്ടയുടെ ചെയര്‍മാനായി സംവിധായകന്‍ ജയരാജിനെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി സുന്ദര്‍ ദാസ്, ട്രഷറര്‍ ആയി എഎസ് ദിനേശ്, വൈസ് ചെയര്‍മാന്‍മാരായി എം പത്മകുമാര്‍, എകെ സന്തോഷ്, ജോയിന്റ് സെക്രട്ടറിമാരായി മാര്‍ത്താണ്ഡന്‍ ജി, പികെ ബാബുരാജ്, സേതു എന്നിവരെയുമാണ് തെരഞ്ഞെടുത്തത്.
നാല് വിഭാഗങ്ങളിലായി നാല്‍പത്തിയാറ് പേരാണ് മത്സരിച്ചത്. ഇരുപത്തിയൊന്ന് പേരെയാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുത്തത്. കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ നിര്‍ണയിച്ചത്.
Discussion about this post