ബോളിവുഡില്‍ ചുരുങ്ങിയ ചിത്രത്തിലൂടെ തന്നെ അഭിനയമികവും പ്രേക്ഷകരുടെ സ്‌നേഹവും ആവോളം ഏറ്റുവാങ്ങിയ താരം സൈറ വസീം സിനിമ ഉപേക്ഷിക്കുന്നു. ദംഗല്‍, സീക്രട്ട് റോക്‌സ്റ്റാര്‍ എന്നീ രണ്ട് ചിത്രങ്ങളിലൂടെ നിരൂപക പ്രശംസയുള്‍പ്പടെ നേടിയ സൈറ മത വിശ്വാസത്തില്‍ നിന്നും അകന്നെന്ന വിലയിരുത്തലിന് പിന്നാലെയാണ് സിനിമ ഉപേക്ഷിക്കുന്നത്. അഞ്ച് വര്‍ഷം താന്‍ മതത്തില്‍ നിന്നും അകന്ന് ഈമാന് നിരക്കാത്ത ജീവിതമായിരുന്നു നയിച്ചിരുന്നതെന്നും ഇനിയും ഇത് തുടരുന്നില്ലെന്നും സൈറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വിശദീകരിക്കുന്നു.
സൈറ വസീമിന്റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍: ”അഞ്ച് വര്‍ഷം മുമ്പെടുത്ത തീരുമാനം എന്റെ ജീവിതത്തെ അപ്പാടെ മാറ്റി മറിച്ചു. പ്രശസ്തിയുടെ വാതില്‍ തുറന്ന് ബോളിവുഡിലേക്ക് ഞാന്‍ കാലെടുത്തു വെച്ചു. യുവത്വത്തിന്റെ പ്രതീകമായി പോലും ഞാന്‍ പൊതുയിടത്തില്‍ അവതരിപ്പിക്കപ്പെട്ടു. പക്ഷെ ഈ വ്യക്തിത്വത്തില്‍ ഞാന്‍ സന്തുഷ്ടയല്ലെന്ന് 5 വര്‍ഷത്തിനു ശേഷം തുറന്നു പറയുകയാണ്. മറ്റൊരാളാവാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു. ഞാനിവിടെ പൂര്‍ണമായും ചേര്‍ന്നു നില്‍ക്കുന്നുണ്ടെങ്കിലും ഇതെന്റെ ഇടമല്ല. ഞാന്‍ അജ്ഞതയിലാണ് ജീവിച്ചത്. എന്റെ ഈമാനില്‍ നിന്നും ഞാന്‍ പോലും അറിയാതെ അകന്നു. എന്റെ ഈമാനില്‍ ഇടപെടുന്ന ഈ സ്ഥലത്ത് ഞാന്‍ തുടര്‍ന്നത് എന്റെ മതവുമായുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. ചെയ്യുന്നത് ശരിയാണെന്ന് ഞാന്‍ എന്നെ തന്നെബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ, എന്റെ ജീവിതത്തില്‍ നിന്നും എല്ലാ ബറാക്കായും എനിക്ക് നഷ്ടപ്പെട്ടു. ഞാനെന്റെ പ്രവര്‍ത്തികള്‍ കൊണ്ട് ആത്മാവിനെ മുറിവേല്‍പ്പിച്ചു. ഞാന്‍ തോറ്റു പോയി, ഒരു തവണയല്ല, ഒരു നൂറു തവണ. ഇനി അതു വേണ്ട. സിനിമ ഉപേക്ഷിക്കുകയാണ്.
ഖുറാനും അള്ളാഹുവിന്റെ പ്രവാചകന്റെ മാര്‍ഗ നിര്‍ദേശങ്ങളുമാണ് ഈ തീരുമാനം എടുപ്പിച്ചത്. ജീവിതത്തോടുള്ള സമീപനം മാറാന്‍ ഇതു കാരണമായി.”
Discussion about this post