നവാസുദ്ധീന് സിദ്ദീഖി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘ബോലെ ചൂടിയാന്‍’ ചിത്രത്തിലേക്ക് അപ്രതീക്ഷിതമായി നടന്നു കയറി തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയ. നവാസുദ്ധീന് സിദ്ദീഖിയുടെ സഹോദരന് ഷമാസ് നവാബ് സിദ്ദീഖി ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ തമന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് വെള്ളിയാഴ്ചയാണ് സ്ഥിരീകരിച്ചത്.
നവാസുദ്ധീന് സിദ്ദീഖിയുടെ നായികയുടെ വേഷമായിരിക്കും തമന്നയ്ക്ക്. നേരത്തെ ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത് മൗനി റോയിയെ ആയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിലും മൗനി റോയ് ഇടംപിടിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ പ്രൊഫഷണലല്ലാത്ത പെരുമാറ്റം ചിത്രത്തിന്റെ സെറ്റില്‍ നിന്നും പുറത്തേക്കുള്ള വഴി തുറന്നെന്നാണ് റിപ്പോര്‍ട്ട്.
താന്‍ ബോലെ ചൂടിയാന്‍ കുടുംബത്തിന്റെ ഭാഗമാകുന്നതില്‍ അതീവ സന്തുഷ്ടയാണെന്ന് തമന്ന ട്വിറ്ററില്‍ കുറിച്ചു.
I am extremely happy to be a part of #BoleChudiyan family! Can’t wait to start this journey with @woodpeckermv @Nawazuddin_S @ShamasSiddiqui @zaverikiran9 & #RajeshBhatia 😊 https://t.co/YzX5m4LHmI
— Tamannaah Bhatia (@tamannaahspeaks) June 28, 2019
Discussion about this post