മലയാള സിനിമയുടെ പ്രിയപ്പെട്ട എഴുത്തുകാരനും സംവിധായകനുമായ ലോഹിതദാസിന്റെ ഓര്‍മ്മ ദിവസമാണ് ഇന്ന്. അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനത്തില്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. ഫേസ്ബുക്കിലൂടെ ആണ് താരം ഓര്‍മ്മകള്‍ പങ്കുവെച്ചത്.
‘ലോഹി സാര്‍ പോയെന്ന് മനസ് ഇപ്പോഴും സമ്മതിച്ച് തന്നിട്ടില്ലെന്നും ഇപ്പോഴും അദ്ദേഹം കഥ പറഞ്ഞു തരാനായി തൊട്ടടുത്ത് നില്‍ക്കുന്നുണ്ടെന്നും സല്ലാപം തൊട്ടുള്ള നിമിഷങ്ങള്‍ക്ക് മനസിലേക്ക് വീണ്ടും എത്തുന്നുവെന്നും കഥകളുടെ രാജാവിന്റെ സ്മരണങ്ങള്‍ക്ക് പ്രണാമം’ എന്നുമാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ള സല്ലാപത്തിന്റെ സെറ്റില്‍ നിന്നുള്ള ഒരു ഫോട്ടോയും മഞ്ജു പങ്കുവെച്ചിട്ടുണ്ട്.
മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ലോഹി സാര്‍ യാത്ര പറഞ്ഞു പോയെന്ന് മനസ്സ് ഇന്നും സമ്മതിച്ചു തന്നിട്ടില്ല. ചിലരങ്ങനെയാണ്. ഓര്‍മയാകുമ്പോഴും അരികിലുണ്ടാകും. പറഞ്ഞു തരാനൊരു കഥയുമായി ലോഹി സാര്‍ തൊട്ടപ്പുറത്ത് തന്നെയുണ്ടെന്നാണ് എപ്പോഴും തോന്നുക. ‘സല്ലാപം ‘ തൊട്ടുളള നിമിഷങ്ങള്‍ മനസിലേക്ക് ഇപ്പോള്‍ വീണ്ടുമെത്തുന്നു. കഥകളുടെ രാജാവിന്റെ സ്മരണകള്‍ക്ക് പ്രണാമം….
Discussion about this post