പൃഥ്വിരാജ് ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. മലയാള സിനിമാ ചരിത്രത്തിലെ നിരവധി റെക്കോര്‍ഡുകളാണ് ചിത്രം തകര്‍ത്തത്. കുറഞ്ഞ സമയം കൊണ്ട് നൂറു കോടി ക്ലബിലെത്തിയ ചിത്രമെന്ന റെക്കോര്‍ഡും ആദ്യമായി 200 കൂടി ക്ലബിലെത്തുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും ലൂസിഫറിന് സ്വന്തമാണ്.
എന്നാല്‍ തന്റെ ചിത്രത്തിന്റെ റെക്കോര്‍ഡുകള്‍ അണിയറയില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, മമ്മൂട്ടി ചിത്രം മാമാങ്കം എന്നിവ മറികടക്കുമെന്നാണ് ഒരു സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞത്.
‘മലയാള സിനിമ ഇന്നോളം കൈവയ്ക്കാത്ത മേഖലയിലേക്ക് ലൂസിഫര്‍ കടന്നു ചെന്നത് കൊണ്ടാണ് ചിത്രത്തിന് ഇത്രയും വലിയ വിജയം ലഭിക്കാന്‍ കാരണം. ഡിജിറ്റല്‍ റൈറ്റ്സിന്റെ അപാര സാധ്യതയും ലൂസിഫറിലൂടെ മലയാള സിനിമയ്ക്ക് തുറന്നുകിട്ടി. ഇത്തരത്തില്‍ ബിസിനസുകളെല്ലാം ഉപയോഗപ്പെടുത്തുന്ന അവസാന സിനിമയല്ല ലൂസിഫര്‍, ഇത് വെറുമൊരു കാല്‍വെപ്പ് മാത്രമാണ്.
അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്ന വലിയ ചിത്രങ്ങളായ മരയ്ക്കാറും മാമാങ്കവും ലൂസിഫറിനെ കടത്തി വെട്ടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്നും ദൃശ്യം റിലീസ് ചെയ്തതിന് ശേഷമാണ് മലയാള സിനിമയ്ക്ക് ഇത്രയേറെ കളക്ട് ചെയ്യാന്‍ കഴിയുമെന്ന തിരിച്ചറിവ് നമുക്കുണ്ടായതെന്നും’ എന്നുമാണ് പൃഥ്വിരാജ് അഭിമുഖത്തില്‍ പറഞ്ഞത്.
Discussion about this post