ചിരഞ്ജീവി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രം സെയ് റാ നരസിംഹ റെഡ്ഡിയുടെ സെറ്റില്‍ അപകടം. സംഭവത്തില്‍ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനുഷ്ക ഷെട്ടിയുടെ കാലിനാണ് പരിക്കേറ്റത്. ആഴ്ചകള്‍ നീളുന്ന വിശ്രമമാണ് ഡോക്ടര്‍മാര്‍ നടിക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗത്തിന്റെ ചിത്രീകരണത്തിന് ഇടയിലാണ് അപകടം സംഭവിച്ചത്.
ചിത്രത്തില്‍ സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി എത്തുന്നത്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത് അനുഷ്ക ഷെട്ടിയാണ്. സുരേന്ദ്രര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ സംവിധായകന്.
ചരിത്രസിനിമയായ സെയ് നരസിംഹ റെഡ്ഡിയില്‍ യുദ്ധ രംഗത്തിന് മാത്രമായി ചെലവഴിക്കുന്നത് 50 കോടി രൂപയാണ്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ ഗുരുവായി എത്തുന്നത് അമിതാഭ് ബച്ചനാണ്. നയന്‍താരയാണ് നായിക. റാം ചരണാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.
Discussion about this post