ചെന്നൈ: ഈ വര്‍ഷം മുതലാണ് തമിഴ്‌നാട്ടില്‍ പ്ലാസ്റ്റിക്ക് നിരോധനം നിലവില്‍ വന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് നടന്‍ സൂര്യ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുന്ന ഒരു വീഡിയോ ആണിത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി തമിഴ്‌നാട് സര്‍ക്കാറിന് വേണ്ടി സൂര്യ തന്നെയാണ് ഈ പരസ്യചിത്രം നിര്‍മ്മിച്ചത്. ഹരീഷ് റാം ആണ് ഈ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
ക്ലാസ് മുറിയില്‍ കുട്ടികളോട് പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് സൂര്യ വിശദീകരിക്കുന്ന വിധത്തിലാണ് പരസ്യചിത്രം ചിത്രീകരിച്ചിരിക്കുന്നത്. നമ്മള്‍ ഭൂമിയിലോക്ക് അശ്രദ്ധമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ മണ്ണില്‍ അലിഞ്ഞ് ചേരില്ലെന്നും അവ മണ്ണിനെ മലിനപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും സൂര്യ കുട്ടികള്‍ക്ക് വിശദീകരിച്ച് നല്‍കുന്നുണ്ട്. ഇത്തരത്തില്‍ മണ്ണില്‍ അടിഞ്ഞുകിടക്കുന്ന പ്ലാസ്റ്റിക്ക് മണ്ണിനെ മലിനപ്പെടുത്തുകയും വെള്ളം ഒഴുകിപ്പോകുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുകയാണ് ചെയ്യുന്നതെന്നും വീഡിയോയില്‍ വിശദമാക്കുന്നുണ്ട്.
പല വിധ രോഗങ്ങള്‍ പടരുന്നതിനും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതുമൂലം അന്തരിക്ഷ മലിനീകരണത്തിന് കാരണമാകുമെന്നും സൂര്യ കുട്ടികള്‍ക്ക് വിശദീകരിച്ച് കൊടുക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഈ വര്‍ഷം മുതലാണ് പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നത്. ഇതിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണത്തിനായി സര്‍ക്കാര്‍ സൂര്യ, കാര്‍ത്തി, ജ്യോതിക, വിവേക് എന്നിവരെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി നിയമിക്കുകയും ചെയ്തിരുന്നു.
Discussion about this post