കാലം ഇത്രയും ആയെങ്കിലും മലയാളികള്‍ ഇന്നും ഹൃദയത്തില്‍ കൊണ്ടു നടക്കുന്ന ചിത്രമാണ് 1989ല്‍ ലോഹിതദാസ്- സിബി മലയില്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘കിരീടം’ എന്ന ചിത്രം. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ സേതുമാധവന്‍. അതേസമയം പുതിയ തലമുറയുടെ പ്രായോഗിക ബുദ്ധി കണക്കിലെടുത്തിരുന്നെങ്കില്‍ കിരീടം എന്ന സിനിമ തന്നെ സംഭവിക്കില്ലായിരുന്നു എന്നാണ് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞിരിക്കുന്നത്.
അടുത്തിടെ ഒരു വിദ്യാര്‍ത്ഥി തന്നോട് പറഞ്ഞത് അച്ഛനെ തല്ലുന്നതു കാണുമ്പോള്‍ എസ്‌ഐ പട്ടികയില്‍ പേരുള്ള മകന്‍ അവിടെ ഇടപെടാതെ ബുദ്ധിപരമായി മാറി നില്‍ക്കണമെന്നായിരുന്നു. ചാക്കോള- ഓപ്പന്‍, റോസി അനുസ്മരണ അവാര്‍ഡ് ദാന ചടങ്ങിലാണ് സിബി മലയില്‍ ഇക്കാര്യം പങ്കുവെച്ചത്.
അടുത്തിടെ ഞാന്‍ പങ്കെടുത്ത ഒരു സംവാദത്തില്‍ ഒരു വിദ്യാര്‍ത്ഥി എന്നോട് പറഞ്ഞത്, ‘അച്ഛനെ തല്ലുന്നതു കാണുമ്പോള്‍ എസ്‌ഐ പട്ടികയില്‍ പേരുള്ള മകന്‍ അവിടെ ഇടപെടാതെ ബുദ്ധിപരമായി മാറി നില്‍ക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത് എന്നാണ്. കാരണം എസ്‌ഐ ആയി കഴിഞ്ഞാല്‍ അയാള്‍ക്ക് പകരം വീട്ടാനുള്ള അവസരം ലഭിക്കും, അല്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കാം’ എന്നൊക്കെയാണ്. ഇങ്ങനെ വളരെ ബുദ്ധിപരമായാണ് അവര്‍ സാഹചര്യങ്ങളെ വിലയിരുത്തുന്നത് എന്നുമാണ് സിബി മലയില്‍ പറഞ്ഞത്.
Discussion about this post