ബോളിവുഡ് ലോകത്ത് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം ബിഗ് ബിയുടെ പുതിയ മേക്ക് ഓവറാണ്. താരത്തിന്റെ പുതിയ ചിത്രമായ ‘ഗുലാബോ സിതാബോ’ എന്ന ചിത്രത്തിലാണ് ബച്ചന് വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്നത്. താരം തന്നെയാണ് പുതിയ ഫോട്ടോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
നരച്ച താടിയും വലിയ മൂക്കും വട്ടക്കണ്ണടയുമായുള്ള ബിഗ് ബിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. സൂജിത്ത് സിര്‍ക്കാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്. ആയുഷ്മാന്‍ ഖുറാനെയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഉത്തര്‍പ്രദേശിലെ പാവകളിയിലെ രണ്ട് കഥാപാത്രങ്ങളാണ് ഗുലാബോയും സീതാബോയും. ചിത്രത്തിന്റെ ഷൂട്ടിങ് ലക്നൗവില്‍ പുരോഗമിക്കുകയാണ്. ചിത്രം 2020 ഏപ്രില്‍ 24ന് തീയ്യേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post