ടൊവീനോ തോമസ് നായകനായി ഇന്ന് തീയ്യേറ്ററിലെത്തിയ ചിത്രമാണ് ‘ആന്റ് ദി ഓസ്കാര്‍ ഗോസ്ടൂ’ എന്ന ചിത്രം. ഈ ചിത്രം തന്റെ സ്വപ്നസാക്ഷാത്കാരമാണെന്നാണ് ടൊവീനോ പറഞ്ഞിരിക്കുന്നത്.
അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച തനിക്ക് സിനിമയിലെങ്കിലും സംവിധായകനാവുക എന്നുള്ളത് വലിയ മോഹമായിരുന്നെന്നും അത് ഈ ചിത്രത്തിലൂടെ സാധിച്ചുവെന്നുമാണ് ടൊവീനോ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
സലീം അഹമ്മദ് സംവിധാനം ചെയ്ത ഈ ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. അനു സിത്താരയാണ് ചിത്രത്തിലെ നായിക. സലീം കുമാര്‍, ശ്രീനിവാസന്, സിദ്ദിഖ്, മാലാ പാര്‍വതി, വിജയരാഘവന്, ലാല്‍, ജാഫര്‍ ഇടുക്കി, ഹരീഷ് കണാരന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ടൊവീനോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
സിനിമ സ്വപ്നം കണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന എല്ലാ സിനിമാപ്രേമികള്‍ക്കും വേണ്ടി നാളെ ഞങ്ങള്‍ ഈ സിനിമ സമര്‍പ്പിക്കുന്നു !ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ ആയി സിനിമാ ജീവിതം ആരംഭിച്ച എനിക്ക് നാളത്തെ ദിവസം ഒരു വിധത്തില്‍ പറഞ്ഞാല്‍ സ്വപ്നസാക്ഷാത്കാരമാണ് . തിരശീലയിലെങ്കിലും ഒരു സംവിധായകന് ആവുക എന്നത്.ഇന്ത്യക്കകത്തും പുറത്തും ഒരുപാട് ആരാധകരുള്ള, ആദ്യ ചിത്രം കൊണ്ട് തന്നെ ദേശീയ പുരസ്കാരവും അന്തര്‍ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയ, ഇന്ത്യയുടെ ഒഫീഷ്യല്‍ ഓസ്കാര്‍ എന്‍ട്രി നേടിയ ഒരു സംവിധായകന്റെ സിനിമയില്‍ അദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള നായക കഥാപാത്രം ചെയ്യാന്‍ സാധിച്ചത് മറ്റൊരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു !
Salim Ahamed സലീമിക്ക, നന്ദി ഇന്ത്യയിലെ തന്നെ മികച്ച ക്യാമറാമാന്മാരില് ഒരാള്‍ ആയ മധു സര് Madhu Ambat , ഓസ്കാര്‍ ജേതാവ് Resul Pookutty, നാഷണല്‍ അവാര്‍ഡ് ജേതാക്കളായ സലീമേട്ടന് Salim Kumar, ലാലേട്ടന് Lal , ഞാന്‍ ഏറെ സ്നേഹിക്കുന്ന ശ്രീനിയേട്ടന് #Sreenivasan, സിദ്ദിഖ് ഇക്ക Sidhique , കുട്ടേട്ടന് #Vijayraghavan , #Zareenawahab, പ്രകാശേട്ടന് #VettukiliPrakashan , Anu Sithara , Nikki Hulowski, Sarath Appani, Dinesh Prabhakar, Maala Parvathi, Kavitha Nair തുടങ്ങിയ അഭിനേതാക്കളോടൊപ്പവും #Vijaisankar (എഡിറ്റര്‍) Bijibal (സംഗീതം), Ranjith Ambady (ചമയം) , Mashar Hamsa (വസ്ത്രാലങ്കാരം), Santhosh Raman, Benny Kattappana തുടങ്ങിയ അണിയറ പ്രവര്‍ത്തകരോടുമൊപ്പം ഈ സിനിമയില്‍ പ്രവര്‍ത്തിക്കാനായതും ഒരുപാട് സന്തോഷം ! ഈ സിനിമയില്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച ഓരോരുത്തരോടുമുള്ള എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു . നാളെ മുതല്‍ ഞങ്ങളുടെ ഈ സിനിമ നിങ്ങളുടേതുകൂടിയാണ് ?? അപ്പൊ നാളെ തിയേറ്ററില്‍ കാണാം ??
പ്രതീക്ഷയോടെ , സ്നേഹപൂര്‍വ്വം
Discussion about this post