ടൊവീനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആന്റ് ദ ഓസ്ക്കാര്‍ ഗോസ് ടൂ’. ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് അന്താരാഷ്ട്ര പുരസ്കാരം നേടി ഇതിനകം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രം സിനിമ തലയ്ക്ക് പിടിച്ചവര്‍ക്ക് ഒരു അനുഭവമായിരിക്കുമെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇവര്‍ ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ചിത്രത്തില്‍ ടൊവീനോയുടെ അമ്മയുടെ വേഷത്തില്‍ എത്തുന്നതും മാലാ പാര്‍വതിയാണ്. അനു സിത്താരയാണ് നായിക. സിദ്ദിഖ്, സലീം കുമാര്‍, ശ്രീനിവാസന്, ലാല്‍, അപ്പാനി ശരത്, വിജയരാഘവന്, ഹരീഷ് കണാരന്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
സലീം അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാനഡയിലെ ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ ടൊവീനോ തോമസിനെ മികച്ച നടനായും സലിം മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചിത്രം നാളെ തീയ്യേറ്ററുകളിലെത്തും.
Discussion about this post