ക്യാപ്റ്റന് അമേരിക്ക, കേരളത്തില്‍ പോലും ആരാധകര്‍ ഏറെയുള്ള സൂപ്പര്‍ കഥാപാത്രം. അവഞ്ചേഴ്‌സിന്റെ വരാനിരിക്കുന്ന നാലാം ഭാഗത്തില്‍ ക്യാപ്റ്റന്‍ അമേരിക്കയ്ക്ക് വേണ്ടി കാത്തിരിക്കുന്നവരും ഒട്ടേറെ. അതുകൊണ്ട് തന്നെയാണ് ആരാധകരെ ഇത്രയേറെ അമ്പരപ്പിച്ച് വെള്ളിത്തിരയില്‍ ക്യാപ്റ്റനെ ഗംഭീരമാക്കിയ ക്രിസ് ഇവാന്‍സിന്റെ ട്വീറ്റ് വലിയ ചര്‍ച്ചയാകുന്നതും. ഞെട്ടലോടെയും നൊമ്പരത്തോടെയുമാണ് മാര്‍വല്‍ ആരാധകര്‍ അദ്ദേഹത്തിന്റെ ട്വീറ്റ് വായിക്കുന്നതും.
Officially wrapped on Avengers 4. It was an emotional day to say the least. Playing this role over the last 8 years has been an honor. To everyone in front of the camera, behind the camera, and in the audience, thank you for the memories! Eternally grateful.
— Chris Evans (@ChrisEvans) October 4, 2018
അവഞ്ചേഴ്‌സ് നാലാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നായിരുന്നു ട്വീറ്റിന്റെ തുടക്കം. ജീവിതത്തിലെ വികാരനിര്‍ഭരമായ ദിവസമായിരുന്നു അതെന്നും ക്രിസ് പറയുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി ക്യാപ്റ്റന്‍ അമേരിക്കയെ അവതരിപ്പിക്കാന്‍ സാധിച്ചത് ആദരമായി കാണുന്നുവെന്ന് പറഞ്ഞ അദ്ദേഹം പഴയകാല ഓര്‍മ്മകള്‍ക്ക് ആരാധകരോടും അണിയറപ്രവര്‍ത്തകരോടും നന്ദിയും പറഞ്ഞു.
ക്രിസ് ഇവാന്‍സിന്റെ കുറിപ്പ് അവഞ്ചേര്‍സില്‍ നിന്നുള്ള പടിയിറക്കമാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ക്യാപ്റ്റന്‍ അമേരിക്കയുടെ കുപ്പായം അഴിക്കുന്നതിന്റെ ഭാഗമായാണ് വികാരനിര്‍ഭരമായ ഈ കുറിപ്പെന്നും മറ്റുചിലര്‍ പറയുന്നു.
What a run you had brother. Congrats on breathing life into such an iconic character. Keep on keepin’ on 🤙🏾 https://t.co/yg38AcXNUi
— Dwayne Johnson (@TheRock) October 4, 2018
സൂപ്പര്‍ഹീറോ മാത്രമല്ല ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് പ്രചോദനം കൂടിയായിരുന്നു ക്രിസ് ഇവാന്‍സെന്ന് പ്രേക്ഷകര്‍ ഒരുപോലെ പറയുന്നു. ആരാധകര്‍ മാത്രമല്ല, ഡ്വെയ്ന്‍ ജോണ്‍സണ്‍, റയാന്‍ റെയ്‌നോള്‍ഡ്‌സ് എന്നീ താരങ്ങളും ക്യാപ്റ്റന് ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തു. 2010ലാണ് ക്രിസ് ഇവാന്‍സ് മാര്‍വലിന്റെ ടീമില്‍ അംഗമാകുന്നത്. പിന്നീട് ക്യാപ്റ്റന്‍ അമേരിക്ക പ്രധാനകഥാപാത്രമായ മൂന്നു സൂപ്പര്‍ഹീറോ സിനിമകള്‍ മാര്‍വല്‍ പുറത്തിറക്കി.
Discussion about this post