മോഹന്‍ലാലിന്റെ ഏക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം വരുന്നു. കൊച്ചിയിലെ മോഹന്‍ലാലിന്റെ വീട്ടില്‍വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രണ്ടാം ഭാഗം വരുമെന്ന പ്രഖ്യാപനം നടന്നത്. ‘എംപുരാന്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൃഥ്വിരാജാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.
ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും എംപുരാനെന്നും സംവിധായകന് പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും പറഞ്ഞു.
‘ഒരു മഞ്ഞുകട്ടയുടെ അറ്റം മാത്രമാണ് നിങ്ങള്‍ കണ്ടതെന്നാണ് ഞാന്‍ നേരത്തേ പറഞ്ഞിരുന്നത്. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. കുറച്ചുകൂടി ഉള്‍പ്പിരിവുകള്‍ രണ്ടാം ഭാഗത്തില്‍ ഉണ്ടാവും’, എന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു. രണ്ടാം ഭാഗത്തിന്റെ പ്രൊമോ വീഡിയോ മോഹന്‍ലാലും, പൃഥ്വിരാജും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post