നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപിന് വിദേശയാത്രയ്ക്ക് കോടതി അനുമതി നല്കി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സിനിമാ ചിത്രീകരണത്തിനായി വിദേശത്തേക്ക് പോകാന്‍ ദിലീപിന് അനുമതി നല്‍കിയത്. ഈ മാസം 15 മുതല്‍ ജനുവരി അഞ്ചു വരെ ബാങ്കോക്കിലേക്കു പോകാനാണ് അനുവാദം ചോദിച്ചത്. പ്രൊഫസര്‍ ഡിങ്കന് എന്ന സിനിമയുടെ ഷൂട്ടിങ്ങിനാണ് യാത്ര.
ദിലീപിന് യാത്രയ്ക്ക് അനുമതി നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ കോടതി അത് നിരസിച്ചു. യാത്ര അനുവദിച്ചാല്‍ വിചാരണ നീണ്ടുപോകുമെന്ന് പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍, വിചാരണയ്ക്കു സ്പെഷല്‍ കോടതി രൂപീകരിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. യാത്രയ്ക്കു ശേഷം തൊട്ടടുത്ത ദിവസം തന്നെ പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, യാത്രയ്ക്കു മുന്‍പ് യാത്രയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഹാജരാക്കണം. എവിടെ താമസിക്കുന്നു, ബാങ്കോക്കില്‍ എവിടെയൊക്കെ യാത്ര ചെയ്യുന്നു, കൂടെയുള്ളത് ആരൊക്കെ എന്നിവയാണ് അറിയിക്കേണ്ടത്.
പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്. റാഫിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നമിതാ പ്രമോദ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
Discussion about this post