പട്ടാമ്പി: മലയാളികളുടെ പ്രിയ അവതാരകനായ ജിപി എന്ന് വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയുടെ ജന്മദിനത്തില്‍ സര്‍പ്രൈസ് സമ്മാനം നല്‍കി യുവ ആരാധകര്‍. ജിപിയുടെ നാടായ പട്ടാമ്പിയിലെ പ്രൈവറ്റ് ബസ്സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പാടാക്കി കൊണ്ടാണ് ഇവര്‍ ജിപിയുടെ ജന്മദിനം ആഘോഷമാക്കിയത്. ഈ ചിത്രം ജിപി ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി ഷെയര്‍ ചെയ്യുകയായിരുന്നു. തന്റെ ചിത്രമുള്‍പ്പടെ പതിച്ച ബസ്സിന്റെ ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
പട്ടാമ്പി-ഷൊര്‍ണൂര്‍ വഴിയോടുന്ന പള്ളിക്കല്‍ എന്ന സ്വകാര്യ ബസിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി ആരാധകര്‍ സൗജന്യ യാത്ര ഒരുക്കിയത്.’എല്ലാവരെയും സ്‌നേഹിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ‘കോളേജ് പിള്ളേരുടെ ചങ്കായ ജിപി ചേട്ടന്റെ പിറന്നാള്‍ പ്രമാണിച്ച് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ ബസ്സിലുള്ള യാത്ര സൗജന്യമായിരിക്കും’,എന്നെഴുതിയ പോസ്റ്ററാണ് ബസ്സിന് മുന്നില്‍ പതിപ്പിച്ചത്.
എംജി ശശി സംവിധാനം ചെയ്ത അടയാളങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ മലയാള സിനിമയില്‍ ചുവടുവച്ചത്. മമ്മൂട്ടിയുടെ വര്‍ഷം, ജയസൂര്യ നായകനായെത്തിയ പ്രേതം, പ്രേതം 2 തുടങ്ങി പതിമൂന്നോളം സിനിമയില്‍ വേഷമിട്ട ജിപി മുപ്പത്തിരണ്ടാം അധ്യായം ഇരുപത്തിമൂന്നാം വാക്യം എന്ന ചിത്രത്തില്‍ നായകനായി.
Discussion about this post