ടോവിനോ തോമസ് നായകനായി എത്തുന്ന ‘ലൂക്ക’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ടോവീനോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഹാന കൃഷ്ണ കുമാറാണ് ടോവിനോയുടെ നായികയായി എത്തുന്നത്.
പ്രണയവും തമാശവും നിഡൂഢതയും നിറഞ്ഞതാണ് ട്രെയിലര്‍. മൃദുല്‍ ജോര്‍ജ്ജ് അരുണ്‍ ബോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത്. നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ക്യാമറ നിമിഷ് രവിയും എഡിറ്റിംഗ് നിഖില്‍ വേണുവും നിര്‍വഹിക്കുന്നു. സ്റ്റോറീസ് & തോട്ട്‌സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post