ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമായ ഉണ്ടയെക്കുറിച്ച് ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിച്ച് നടി അനു സിത്താര. ഉണ്ട ഒരു റിയലിസ്റ്റിക് ചിത്രമാണെന്നും സിനിമയില്‍ പ്രവര്‍ത്തിച്ച അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ എന്നുമാണ് നടി കുറിച്ചത്. ഖാലിദ് റഹ്മാന്റെ സംവിധാനം ഗംഭീരമായെന്നും മമ്മൂക്ക ചുമ്മ വന്നങ്ങ് തകര്‍ത്തെന്നും നടി പറയുന്നു. കൂടാതെ ചിത്രത്തിന്റെ ക്ലൈമാക്‌സും ആക്ഷന്‍ രംഗങ്ങളും കിടിലന്‍ ആയെന്നും അനു സിത്താര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രമായ മാമാങ്കത്തില്‍ അനു സിത്താര പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്. മാമാങ്കം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മെഗാസ്റ്റാര്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നടി എത്തിയത്. മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് താനെന്ന് നടി പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്.
അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ റിയലിസ്റ്റിക് പരിചരണത്തിലൂടെ പറഞ്ഞ പോലീസ് ഓഫീസേഴ്‌സിന്റെ കഥയാണ് ചിത്രം. ഇലക്ഷന്‍ ഡ്യൂട്ടിക്ക് വേണ്ടി ഛത്തീസ്ഗഡിലേക്ക് പോകുന്ന ഒരുകൂട്ടം പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രമാണ് ഉണ്ട. അവിടെ എത്തിയതിന് ശേഷം അവര്‍ നേരിടേണ്ടി വരുന്ന പ്രതികൂല സാഹചര്യങ്ങളും അവയിലെ രാഷ്ട്രീയ വിനിമയവും ചിത്രം കാണിച്ചു തരുന്നുണ്ട്.