നടനും നിര്‍മ്മാതാവും സംവിധായകനുമായ പൃഥ്വിരാജ് ലാന്‍ഡ് റോവറിന്റെ പുതിയ റേഞ്ച് റോവര്‍ സ്വന്തമാക്കി. മൂന്ന് കോടി രൂപയോളം ഓണ്‍റോഡ് വില വരുന്ന റേഞ്ച് റോവര്‍ നിരയിലെ വേഗ് മോഡലാണ് താരം പുതുതായി തന്റെ ഗാരേജിലെത്തിച്ചത്. ഭാര്യ സുപ്രിയ മോനോനൊപ്പം ലാന്‍ഡ് റോവര്‍ കൊച്ചി ഷോറൂമിലെത്തിയാണ് പൃഥ്വി പുതിയ വോഗ് എസ്യുവി ഏറ്റുവാങ്ങിയത്.
പൃഥ്വിരാജ് പുതിയ വാഹനം ഓടിക്കുന്ന ചിത്രം ഭാര്യ സുപ്രിയയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കുടുംബത്തിലേക്കെത്തിയ പുതിയ അതിഥി എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
ലാന്‍ഡ് റോവറിന്റെ ഏറ്റവും ആഢംബരം നിറഞ്ഞ വാഹനങ്ങളിലൊന്നായ റേഞ്ച് റോവര്‍ വോഗ് പൂര്‍ണമായും ഇറക്കുമതി ചെയ്യുകയാണ്. വോഗ്, വോഗ് എസ്ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളില്‍ ഈ ആഡംബര എസ്യുവി വില്‍പ്പനയിലുണ്ട്.
കഴിഞ്ഞ വര്‍ഷം ലംബോര്‍ഗിനി ഹുറാകാന് പൃഥ്വിരാജ് സ്വന്തമാക്കിയതും സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ഏകദേശം മൂന്നരക്കോടി രൂപയോളം മുടക്കി വാങ്ങിയ വാഹനത്തിന് ഏഴ് ലക്ഷം രൂപയോളം മുടക്കി കെഎല്‍7സിഎന്‍1 എന്ന നമ്പര്‍ സ്വന്തമാക്കിയതും 43.16 ലക്ഷം രൂപ നികുതി ഇനത്തില്‍ നല്കിയതുമൊക്കെ അന്ന് ചര്‍ച്ചയായിരുന്നു.