ചെന്നൈ: മുരുഗദോസ് ചിത്രം സര്‍ക്കാരിനെതിരെ വിവാദം ശക്തമായതോടെ സംവിധായകന് മൂന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റിന് സാധ്യതയുളളതിനാലാണ് മുന്‍കൂര്‍ ജാമ്യത്തിന് സമീപിച്ചിരിക്കുന്നത്.
ചിത്രത്തില്‍ സര്‍ക്കാര്‍ വിരുദ്ധഭാഗങ്ങളാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളെ ചൊടിപ്പിച്ചത്. ചിത്രത്തിലെ ‘ഒരു വിരല്‍ പുരട്ചി’ എന്ന ഗാനത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ ജനങ്ങള്‍ കത്തിച്ചെറിയുന്ന ദൃശ്യമുണ്ട്. സംവിധായകന് എആര്‍ മുരുഗദോസ് തന്നെ ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുകയും സര്‍ക്കാരിന്റെ സഹായങ്ങള്‍ കത്തിക്കുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയെ കൂടെയുള്ളവര്‍ അമിത മരുന്നുനല്‍കി കൊലപ്പെടുത്തുന്ന ദൃശ്യങ്ങളും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിനു മുന്‍ മുഖ്യമന്ത്രി ജയലളിതയുമായ സാമ്യമുണ്ടെന്ന് ചര്‍ച്ചയുണ്ടായിരുന്നു. അതേസമയം ചിത്രത്തിന് പിന്തുണയുമായി രജനികാന്ത് അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. സെന്‍സര്‍ ചെയ്ത ഒരു സിനിമയില്‍ ഇടപെടാനുള്ള സര്‍ക്കാര്‍ നീക്കം ശരിയല്ലെന്നായിരുന്നു നടന് വിശാലിന്റെ പ്രതികരണം.
Discussion about this post