മലയാളത്തിലെ ഹാസ്യതാരവും എംപിയുമായ ഇന്നസെന്റിന്റെ അനുഭവക്കഥ പറയുന്ന ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകം ഇനി കന്നടികര്‍ക്കും പ്രചോദനമേകും. ബംഗളൂരു മലയാളിയാണ് പുസ്തകം കന്നട ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത്. കാഞ്ഞിരപ്പള്ളി സ്വദേശിയും കര്‍ണാടക സര്‍ക്കാര്‍ ഉദ്യോഗസ്ഥയുമായ മായാ നായരാണ്‍ ആണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
‘സാവിന മനേയ കദവ തട്ടി’ മരണത്തിന്റെ പടിവാതിലെത്തിയശേഷം തിരികെ വന്നു എന്നാണ് ഇതിനര്‍ത്ഥം. ഒപ്പം കാന്‍സര്‍ ഗേ ഹാസ്യ ഔഷധ അഥവാ കാന്‍സറിന് ചിരി ഒരു മരുന്നാണ് എന്ന ടാഗ് ലൈനും.
ഇന്നസെന്റിന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരിയെന്ന പുസ്തകം കന്നഡയിലെത്തിയത് ഇങ്ങനെ…
നേരത്തെ തന്നെ കന്നഡയില്‍ ചെറുകഥകളക്കം എഴുതിത്തുടങ്ങിയ മായയ്ക്ക് ക്യാന്‍സര്‍ രോഗികള്‍ക്ക് ആത്മധൈര്യം നല്‍കാന്‍ അനുഭവകഥകള്‍ക്ക് കഴിയുമെന്ന തിരിച്ചറിവാണ് വിവവര്‍ത്തനത്തിന് പ്രചോദനം.
രോഗികളെ കാണാന്‍ വരുന്നവരുടെ മനോഭാവം മാറിയാല്‍ പകുതി രോഗവും മാറുമെന്നായിരുന്നു പുസ്തക പ്രകാശവേളയില്‍ നടന്‍ ഇന്നസെന്റിന്റെ പ്രതികരണം. സ്വന്തം അനുഭവങ്ങള്‍ കന്നഡ ഭാഷയില്‍ പങ്കുവച്ചാണ് ഇന്നസെന്റ് സദസ്യരെ കൈയിലെടുത്തത്. മലയാളത്തിന് പുറമെ തമിഴ്, ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷകളിലേക്കും പുസ്തകം മൊഴിമാറ്റിയിട്ടുണ്ട്..
Discussion about this post