ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ സച്ചിന് വാര്യര്‍ വിവാഹിതനായി. തൃശ്ശൂര്‍ സ്വദേശിനിയായ പൂജ ആണ് വധു. ഇരുവരുടെയും വിവാഹചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. തൃശ്ശൂരില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ പ്രശസ്ത സിനിമാ താരങ്ങളായ സംയുക്താ വര്‍മ്മ, രജിഷ വിജയന്, വിശാഖ് നായര്‍, സംവിധായകന് ഗണേഷ് രാജ് തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു.
2010ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന് ചിത്രം മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെയാണ് സച്ചിന് പിന്നണി ഗാനരംഗത്തേക്കെത്തുന്നത്. പിന്നീട് വീനീത് തന്നെ സംവിധാനം ചെയ്ത തട്ടത്തിന് മറയത്തിലെ മുത്തുച്ചിപ്പി…. എന്ന് തുടങ്ങുന്ന ഗാനവും തട്ടത്തിന് മറയത്തെ പെണ്ണേ എന്ന ഗാനവും ഏറെ ശ്രദ്ധനേടി.
നേരം, വര്‍ഷം, നീന, ജമ്നാ പ്യാരി, ആന്മരിയ കലിപ്പിലാണ്, പ്രേമം, ആനന്ദം, ഗോദ, പോക്കിരി സൈമണ്‍ തുടങ്ങി നാല്പതിലേറെ ചിത്രങ്ങളില്‍ പിന്നണിഗായകനായിട്ടുണ്ട് സച്ചിന്. ആനന്ദത്തിന് ശേഷം ഒരായിരം കിനാക്കളാല്‍, കഥയൊണ്ട് സുറുവാങ്ങിതേ, ഷിബു എന്നീ ചിത്രങ്ങള്‍ക്കായി സംഗീതമൊരുക്കിയിട്ടുമുണ്ട് സച്ചിന്.
Discussion about this post