ഇന്നും മലയാളികളുടെ മനം മയക്കുന്ന പാട്ടാണ് ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ ലെ ചൂളമടിച്ചു കറങ്ങി നടക്കും ചോലക്കുരുവിക്ക് കല്യാണം…’. എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് ഇത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് കെഎസ് ചിത്ര ശബ്ദം നല്‍കിയപ്പോള്‍ പാട്ട് മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. ചിത്രം ഇറങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇന്നും ഹിറ്റാണ് ഇതിലെ പാട്ടുകള്‍.
ഇപ്പോള്‍ വീണ്ടും ഈ ഗാനത്തിന് ആരാധകരെ സമ്മാനിക്കുകയാണ് ഒരു കൊച്ചുഗായിക.’മയിലാഞ്ചിക്കുന്നിന്‍ മേലെ വെയില്‍ കായും മാടത്തത്തേ…’ എന്ന് തുടങ്ങുന്ന വരികള്‍ പാടി സമൂഹ മാധ്യമങ്ങളില്‍ കൈയ്യടിനേടിയിരിക്കുകയാണ് ശ്രീക്കുട്ടി.
അതിമനോഹരമായാണ് ശ്രീക്കുട്ടി പാട്ടിന്റെ വരികള്‍ ആലപിക്കുന്നത്. ‘ആര് കേട്ടാലും ഒരു ലൈക്ക് കൊടുക്കാന്‍ തോന്നിപ്പോകും’ എന്ന അടിക്കുറിപ്പോടെയാണ് ശ്രീക്കുട്ടി ഈ പാട്ട് പാടുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാട്ടില്‍ ലയിച്ച്, കേള്‍ക്കുന്നവരെ പിടിച്ചിരുത്തി സമൂഹ മാധ്യമത്തില്‍ ആകെ അഭിനന്ദനം വാരിക്കുട്ടുകയാണ് ഈ മിടുക്കി.
'' ശ്രീക്കുട്ടി ഇത്ര മനോഹരമായി പാടുന്നത് കേട്ടാൽ ഒരു ലൈക്ക് കൊടുക്കാൻ ആർക്കും തോന്നിപ്പോകും😍👌Mob :9895551292
Posted by BlueStar Media on Tuesday, June 11, 2019











Discussion about this post