ചലച്ചിത്ര രംഗത്തെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി ശാലു ശ്യാമുവും രംഗത്ത്. അടുത്തിടെ വിജയ് ദേവേരക്കൊണ്ടയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കണമെങ്കില്‍ വഴങ്ങികൊടുക്കണമെന്ന് സംവിധായകന് ആവശ്യപ്പെട്ടതായി ശാലു രണ്ട് ദിവസം മുമ്പാണ് ആരോപിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും നടത്തിയിരിക്കുന്നത്.
ഈയിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇവര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. സംവിധായകന്റെ പേര് വെളിപ്പെടുത്താതെയാണ് ആരോപണം. വെളിപ്പെടുത്താന്‍ താല്പര്യപ്പെടുന്നില്ലെന്നാണ് താരം പറഞ്ഞത്. സിനിമയുടെ ഓഡീഷന് സാരി ധരിച്ചു വരാന്‍ തന്നോട് പറഞ്ഞുവെന്നും എന്നാല്‍ മേല്‍വിലാസം അനുസരിച്ച് എത്തിയത് അയാളുടെ വീട്ടിലാണെന്നും താരം പറയുന്നു. ഓഫീസില്‍ വെച്ചാണ് അഭിമുഖം എന്നായിരുന്നു പറഞ്ഞിരുന്നതെന്നും അത് കള്ളമാണെന്ന് മനസിലായത് വീട്ടില്‍ എത്തിപ്പെട്ടതിന് ശേഷമായിരുന്നുവെന്നും ശാലു പറയുന്നു.
വീട്ടില്‍ എത്തിയ തന്നോട് അയാള്‍ അശ്ലീലം കലര്‍ന്ന കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയെന്നും താരം തുറന്ന് പറഞ്ഞു, ഇതോടെ വിയര്‍ത്ത് കുളിച്ച തന്നെ കണ്ടപ്പാടെ അയാള്‍ എസി ഓണ്‍ ചെയ്തെന്നും ശാലു പറയുന്നു. ഇതോടെ ചതി മനസ്സിലായ താന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ശാലു വ്യക്തമാക്കി. ആരാധകരുമായി സാമൂഹിക മാധ്യമത്തിലൂടെ സംവദിക്കുന്നതിനിടെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ശാലു ആരോപണവുമായി രംഗത്ത് വന്നത്.
ഇക്കാര്യത്തില്‍ പരാതിപ്പെടാന്‍ പോകുന്നില്ലെന്നും ചെയ്ത തെറ്റ് ആ സംവിധായകന് സമ്മതിക്കില്ലെന്നും ശാലു കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ നിന്ന് ആദ്യമായല്ല തനിക്ക് ഇത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടാകുന്നതെന്നും അവര്‍ വ്യക്തമാക്കി. തമിഴ് സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് ശാലു. ശിവകാര്ത്തികേയന്, നയന്‍താര എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ മിസറ്റര്‍ ലോക്കല്‍ എന്ന ചിത്രത്തിലാണ് ശാലു അവസാനമായി വേഷമിട്ടത്.
Discussion about this post