മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ അപമാനിച്ചെന്ന് ആരോപിച്ച് ‘ഇക്കയുടെ ശകടം’ എന്ന ചിത്രത്തിന്റെ ടീസറിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറില്‍ സോഹന്‍ലാല്‍ എന്ന പരാമര്‍ശമുണ്ട്. ഇതിലൂടെ സംവിധായകന് ഉദ്ദേശിക്കുന്നത് മോഹന്ലാലിനെയാണെന്നും ഇത് വളരെ പരിഹാസ്യമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നുമാണ് ലാല്‍ ആരാധകര്‍ പറയുന്നത്.
അതേസമയം ചിത്രത്തില്‍ ആരെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന വിശദീകരണവുമായി സംവിധായകന് പ്രിന്‍സ് അവറാച്ചന് രംഗത്തു വന്നെങ്കിലും പ്രതിഷേധം ശക്തമായി തുടരുകയാണ്.
ഒരു അഡാര്‍ സാധനം വരുന്നുണ്ടെന്നും അധികം പ്രമോഷന് കൊടുക്കാത്തത് ചിലര്‍ക്കൊക്കെ ഹൃദയാഘാതം വരും എന്നുമുള്ള ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിലെ പഴയ പോസ്റ്റാണ് ആരാധകര്‍ ഇതിന് ഉദാഹരമായി കാണിക്കുന്നത്. ഈ സംവിധായകന്റെ ആദ്യത്തെയും അവസാനത്തെയും സിനിമ ആയിരിക്കും ഇത് എന്നാണ് ടീസറിന് താഴെ വരുന്ന കമന്റുകളില്‍ ചിലത്.
Discussion about this post