പത്മ അവാര്‍ഡുകള്‍ പലര്‍ക്കും ലഭിച്ചത് കാണുമ്പോള്‍ ഇവര്‍ക്കൊക്കെ ഇത് എന്തിനു കൊടുത്തു എന്ന് തോന്നാറുണ്ടെന്ന് ജഗതിയുടെ മകള്‍ പാര്‍വതി. മണപ്പുറം ഗ്രൂപ്പിന്റെ വിസി പത്മനാഭന്‍ മെമ്മോറിയല്‍ എക്‌സലന്‍സ് അവാര്‍ഡ് സ്വീകരിക്കാന്‍ ജഗതിക്കൊപ്പം എത്തിയപ്പോഴാണ് പാര്‍വതി ഇക്കാര്യം തുറന്ന് പറഞ്ഞത്. ജഗതിക്ക് ഇതുവരെ പത്മ അവാര്‍ഡുകള്‍ നല്‍കി ആദരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും പാര്‍വതി ചോദിക്കുന്നു.
‘അച്ഛന്‍ ഒരിക്കലും അവാര്‍ഡ് കിട്ടാത്തതിനെപ്പറ്റി പരാതി പറഞ്ഞിട്ടില്ല. ഇപ്പോള്‍ പറഞ്ഞതു ഞങ്ങള്‍ മക്കളുടെ പരിഭവം മാത്രമാണ്. ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലിയ അവാര്‍ഡ് എന്ന് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. ഒരു അവാര്‍ഡും അദ്ദേഹം കാര്യമായി കണ്ടിട്ടില്ല. നല്ല ആരോഗ്യവാനായി ഇരിക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തിന് ഇത്തരം അവാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹത ഉണ്ടായിരുന്നുവെന്നു തന്നെയാണു വിശ്വാസം’ എന്നാണ് പാര്‍വതി പറഞ്ഞത്.
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരൊക്കെ പത്മ അവാര്‍ഡുകള്‍ നേടിയവരാണ്. അവരെപ്പോലെ പലര്‍ക്കും അത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. പക്ഷേ, എല്ലാവര്‍ക്കും അത് അങ്ങനെയല്ല. ജാതി, രാഷ്ട്രീയം എല്ലാം അതില്‍ മാനദണ്ഡമാകുന്നുണ്ട്. പണമൊഴുക്കി നേടിയവരുമുണ്ട്.’ അവാര്‍ഡ് ചടങ്ങിന് ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.
Discussion about this post