ആരവങ്ങളും ആര്‍ഭാടവുമില്ലാതെ സുസ്മിതാ സെന്നിന്റെ സഹോദരന് രാജീവ് സെന്‍ വിവാഹിതനായി. ടെലിവിഷന്‍ താരമായ ചാരു അശോപയാണ് വധു. മുംബൈയിലെ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ദീര്‍ഘകാലമായുള്ള പ്രണയത്തിനൊടുവിലാണ് കല്യാണം.
വിവാഹിതനായ വിവരം രാജീവ് സെന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മോഡലും വ്യവസായിയുമാണ് രാജീവ്. സുസ്മിതയുടെ ഇളയസഹോദരനാണ്. അതേസമയം സുസ്മിത അടുത്ത വര്‍ഷം വിവാഹിതയാകുമെന്ന് അഭ്യൂഹങ്ങളുണ്ട്.
മോഡലായ റോഹ്മാന് ഷോള് ആണ് സുസ്മിതയുടെ കാമുകന്. മക്കള്‍ക്കൊപ്പം മുംബൈയിലാണ് സുസ്മിത താമസിക്കുന്നത്. റിനി സെന്‍, അലീഷ സെന്‍ എന്നിങ്ങനെയാണ് സുസ്മിതയുടെ മക്കളുടെ പേര്. രണ്ടു കുട്ടികളെയും സുസ്മിത ദത്തെടുത്ത് വളര്‍ത്തുകയായിരുന്നു.
Discussion about this post