ഹോളിവുഡില്‍ വീണ്ടും ചര്‍ച്ചയായി താരവിവാഹം. പ്രശസ്ത ഹോളിവുഡ് താരവുമായ ആര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗറിന്റെ മകളും എഴുത്തുകാരിയുമായ കാതറിന്‍ ഷ്വാര്‍സ്‌നെഗറിന് മിന്നുകെട്ട്. ഹോളിവുഡ് നടന്‍ ക്രിസ് പാറ്റാണ് കാതറിനെ വിവാഹം ചെയ്തത്. കാലിഫോര്‍ണയയിലെ പള്ളിയില്‍ വെച്ചായിരുന്നു വിവാഹം.
ക്രിസാണ് വിവാഹചിത്രം പുറത്തുവിട്ടത്. നേരത്തെ, ക്രിസ് കാതറീനുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഹോളിവുഡിലെ ചൂടന്‍ ചര്‍ച്ചയായിരുന്നു. പിന്നീട് 2018 ജൂലൈയിലാണ് പ്രണയം ക്രിസ് സ്ഥിരീകരിച്ചത്.
അവഞ്ചേഴ്‌സ്, ജുറാസിക് വേള്‍ഡ്, ഗാര്‍ഡിയന്‍ ഓഫ് ദ ഗാലക്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ക്രിസ്. എഴുത്തുകാരിയും രാഷ്ട്രീയപ്രവര്‍ത്തകയുമാണ് അര്‍ണോള്‍ഡിന്റെ മൂത്ത മകളായ കാതറിന്‍. ക്രിസിന്റെ രണ്ടാം വിവാഹമാണിത്. നടിയും മോഡലുമായ അന്ന ഫാരിസാണ് ക്രിസിന്റെ ആദ്യ ഭാര്യ. 2009 ല്‍ വിവാഹിതായ ഇവര്‍ 2018 ല്‍ വേര്‍പിരിഞ്ഞു. ഇരുവര്‍ക്കും ഒരു മകനുണ്ട്.
Discussion about this post