തൃശ്ശൂര്‍: അന്തരിച്ച പ്രശസ്ത കന്നട സാഹിത്യക്കാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാടിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ വിയോഗം ‘സിനിമാ മേഖലയ്ക്ക് വലിയ നഷ്ടമാണെന്നും താങ്കള്‍ എന്നും ഓര്‍മ്മിക്കപ്പെടും’ എന്നുമാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മോഹന്‍ലാലിനൊപ്പം ദി പ്രിന്‍സ് എന്ന ചിത്രത്തില്‍ ഗിരീഷ് കര്‍ണാട് അഭിനയിച്ചിട്ടുണ്ട്.
സാമുദായിക ജീര്‍ണതയ്ക്കും മതമൗലികവാദത്തിനുമെതിരെ തന്റെ കലാസൃഷ്ടികളും രചനകളും ഉപയോഗിച്ച കലാകാരന്‍ ആയിരുന്നു ഗിരീഷ് കര്‍ണാട് എന്നാണ് മുഖ്യമന്ത്രി അനുശോശന സന്ദേശത്തില്‍ പറഞ്ഞത്.
വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ ആറരയോടെയാണ് അന്തരിച്ചത്. കന്നട സാഹിത്യത്തിന് പുതിയ ഒരു മുഖം നല്‍കിയ എഴുത്തുകാരനായിരുന്നു ഗിരീഷ് കര്‍ണാട്. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ഗിരീഷ് കര്‍ണാടിനെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.