വിനയ് ഫോര്‍ട്ട് നായകനായി തീയ്യേറ്ററില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘തമാശ’. ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലായിടത്തും ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ കോളേജ് അധ്യാപകന്റെ വേഷത്തിലാണ് വിനയ് എത്തിയത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും കുറച്ചുകാലം സിനിമ ഇല്ലാതിരുന്നതിന്റെ കാരണങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍.
അഭിനയം ആരംഭിച്ച കാലം മുതല്‍ താന്‍ അതിജീവനത്തിനായി അഭിനയിക്കുന്ന ഒരു കലാകാരനാണ്. കുറച്ചു നാള്‍ അഭിനയത്തില്‍ നിന്നു മാറി നിന്നാല്‍ ആളുകള്‍ എന്നെ മറക്കുമെന്ന ഭയം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വരുന്ന സിനിമകളിലൊക്കെ ഞാന്‍ അഭിനയിച്ചിരുന്നു.
അതില്‍ നല്ലതും മോശവും അഭിനന്ദനം നേടിത്തന്ന കഥാപാത്രങ്ങളൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ തമാശയിലെ വേഷം തേടിയെത്തിയതോടെ അതിജീവനം എന്ന ഭയം എനിക്ക് ഇല്ലാതായി. തമാശ ചിത്രീകരണം തീരുന്നതുവരെ വേറൊരു ചിത്രവും ചെയ്യേണ്ടെന്നു തീരുമാനിച്ചത് അതുകൊണ്ടാണ്. തമാശ പ്രേക്ഷകര്‍ മികച്ച രീതിയില്‍ സ്വീകരിച്ചതോടെ വേഷങ്ങളുടെ കാര്യത്തില്‍ കുറച്ചൊക്കെ തെരഞ്ഞെടുക്കലുകള്‍ സാധ്യമാകുമെന്നാണ് എന്റെ ഇപ്പോഴത്തെ വിശ്വാസം എന്നാണ് വിനയ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.