കഴിഞ്ഞ വര്‍ഷം കോഴിക്കോടിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമായിരുന്നു നിപ്പാ വൈറസ്. ആ സംഭവത്തെ ഇപ്പോള്‍ വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുകയാണ് സംവിധായകന് ആഷിക്ക് അബു. ചിത്രത്തിന് എല്ലായിടത്തും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നിപ്പാ ബാധയേറ്റവരെ ചികിത്സിച്ചതിലൂടെ രോഗം പടര്‍ന്ന് മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വൈറസിനെ പ്രശംസിച്ചത്.
ചിത്രത്തില്‍ സിസ്റ്റര്‍ ലിനിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് റിമയായിരുന്നു. ചിത്രത്തില്‍ റിമയുടെ കഥാപാത്രത്തെ കണ്ടപ്പോള്‍ അതിലൂടെ താന്‍ തന്റെ ലിനിയെ തന്നെയാണ് കണ്ടതെന്നാണ് സജീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. റിമ ചിത്രത്തിലൂടെ ജീവിക്കുകയായിരുന്നുവെന്നും സജീഷ് കുറിച്ചു. പാര്‍വതി വീണ്ടും ഞെട്ടിച്ചെന്നും അദ്ദേഹം കുറിച്ചു.
സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ ‘വൈറസ്’ സിനിമ ഇന്നലെ വൈറസ് ടീമിനോടൊപ്പം കണ്ടു. ശരിക്കും കോഴിക്കോടിന്റെ അതിജീവനത്തിന്റെ ഓര്‍മ്മ വീണ്ടും മനസ്സില്‍ തെളിഞ്ഞു. സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനയതാക്കള്‍ അല്ലായിരുന്നു എന്റെ മുന്പില് പകരം റിയല്‍ ക്യാരക്ടേര്‍സ് ആയിരുന്നു. റിമാ നിങ്ങളിലൂടെ ഞാന്‍ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളില്‍ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരില്‍ കാണിച്ചോള്‍ കരച്ചില് അടയ്ക്കാന്‍ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകന് എന്ന നിലയില്‍ പറയുകയാണ് റിമാ നിങ്ങള്‍ ജീവിക്കുകയായിരുന്നു.
ഒരുപാട് നന്ദിയുണ്ട് ആഷിക്ക് ഇക്ക ഇത്ര മനോഹരമായി കോഴിക്കോടിന്റെ , പേരാംബ്രയുടെ നിപ അതിജീവനത്തിന്റെ ജീവിക്കുന്ന ഓര്‍മ്മകള്‍ തിരശീലയില്‍ എത്തിച്ചതിന്. എല്ലാ താരങ്ങളും മത്സരിച്ച് അഭിനയിച്ചു. പാര്‍വ്വതി വീണ്ടും ഞെട്ടിച്ചു.
ശ്രീനാഥ് ഭാസിയും സൗബിന് ഇക്കയും ടോവിനോ ചേട്ടനും കുഞ്ചാക്കോ ചേട്ടനും ഇദ്രജിത്ത് ചേട്ടനും രേവതി ചേച്ചിയും പൂര്‍ണ്ണിമ ചേച്ചിയും ഇന്ദ്രന്‍സ് ചേട്ടനും അങ്ങനെ എല്ലാവരും മറക്കാനാവത്ത നിമിഷങ്ങള്‍ സമ്മാനിച്ചു. സിനിമ കാണുന്നതിന് മുന്‍പ് എല്ലാവരെയും നേരില്‍ കാണാനും ഒത്തു കൂടാനും കഴിഞ്ഞതില്‍ സന്തോഷം.
Discussion about this post