നടിയായത് കൊണ്ടുമാത്രം വാടകയ്ക്ക് വീട് കിട്ടുന്നില്ലെന്ന നിരാശ പങ്കുവെച്ച് ബോളിവുഡ് താരം തപ്‌സി പന്നു. ഞങ്ങളെ തീയ്യേറ്ററില്‍ പോയി കാണാന്‍ 500 രൂപ മുടക്കാന്‍ ഒരു മടിയും ഇല്ല, പക്ഷേ വാടകയ്ക്ക് ഒരു വീട് ചോദിച്ചാല്‍ തരാന്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടാണെന്ന് താരം തുറന്നടിച്ചു.
‘ഏറ്റവും പ്രശ്‌നം ഒരു വീട് കിട്ടാനായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന നടിമാര്‍ക്ക് വീട് തരാന്‍ ആരും തയ്യാറല്ല. ഞങ്ങള്‍ ചെയ്യുന്ന ജോലിയില്‍ അവര്‍ക്ക് വിശ്വാസമില്ലാത്തതാണ് കാരണം’- തപ്സി പറയുന്നു. 500 രൂപ വരെ മുടക്കി അവര്‍ ഞങ്ങളെ തീയ്യേറ്ററില്‍ കാണും, ഞങ്ങളുടെ ലൈവ് ഷോകള്‍ കാണാനും വരും. പക്ഷേ അതേസ്ഥലത്ത് ഞങ്ങളെ താമസിപ്പിക്കാന്‍ അവര്‍ക്ക് സമ്മതമല്ല’ തുടക്കത്തില്‍ ഇത് തനിക്ക് വളരെ അരോചകമായി തോന്നുമായിരുന്നെന്നും താരം പറഞ്ഞു.
ഇപ്പോള്‍ ഹൈദരാബാദില്‍ സഹോദരിക്കൊപ്പമാണ് തപ്‌സി പന്നു താമസിച്ച് വരുന്നത്. പിങ്ക്, ബേബി, നാം ഷബാന, ബാദ്‌ല തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനങ്ങളിലൂടെ ബോളിവുഡിലെ ശക്തരായ നായികമാരുടെ നിരയിലേക്ക് പന്നു എത്തിയിട്ടുണ്ട്. നിരവധി തമിഴ് ചിത്രങ്ങളിലും മമ്മൂട്ടിയുടെ കൂടെ ഡബിള്‍സ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.
Discussion about this post