തമിഴ് സൂപ്പര്‍ സ്റ്റാറുകളായ അജിത്തിനെയും സൂര്യയെയും കുറിച്ച് തെലുങ്ക് നടന് ബബ്ലു പൃഥ്വിരാജ് നടത്തിയ പരാമര്‍ശം വിവാദമാവുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം അജിത്ത്, സൂര്യ എന്നിവരെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്.
നടന് അജിത്തിന്റെ അര്‍പ്പണ ബോധത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ വട്ടപൂജ്യമാണെന്നും അദ്ദേഹത്തിന് അഭിനയിക്കണം എന്ന് ഒട്ടും ആഗ്രഹവുമില്ലെന്നും ബബ്ലു പറഞ്ഞു. അജിത്തിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയും താരപരിവേഷവുമെല്ലാം യാദൃശ്ചികമായി വന്നതാണ്. സ്വന്തം തൊഴിലില്‍ യാതൊരു ശ്രദ്ധയുമില്ല. സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ അജിത്തിന് ഇഷ്ടം ബിരിയാണി ഉണ്ടാക്കാനാണെന്നും ബബ്ലൂ പൃഥ്വിരാജ് പറഞ്ഞു.
സൂര്യ സ്വാര്‍ത്ഥനും വളരെ മോശം വ്യക്തിയാണെന്നുമാണ് ബബ്ലു പൃഥ്വിരാജ് പറഞ്ഞത്. സിനിമയില്‍ സൂര്യയുടെ കാലം കഴിഞ്ഞു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്തായാലും ബബ്ലൂവിന്റെ ഈ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇരു താരങ്ങളുടെയും ആരാധകര്‍ ബബ്ലു പൃഥ്വിരാജിനെതിരെ ഇതിനകം രംഗത്ത് എത്തിക്കഴിഞ്ഞു.
Discussion about this post