മലയാള സിനിമയിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ താരമാണ് ടൊവീനോ തോമസ്. ചെറിയ ഇടവേളയ്ക്ക് ശേഷം താരം ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രമാണ് ‘ലൂക്ക’. ചിത്രത്തിന്റെ സോംഗ് ടീസര്‍ പുറത്തുവിട്ടു. ടൊവീനോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് സോംഗ് ടീസര്‍ പുറത്തുവിട്ടത്. ഒരേ കനല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസര്‍ ആണ് പുറത്തുവിട്ടത്.
പുറത്തുവിട്ട ടീസറില്‍ ടൊവീനോയും അഹാന കൃഷ്ണയുമാണ് ഉള്ളത്. മനോഹരമായ പ്രണയഗാനമാവും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
നവാഗതനായ അരുണ്‍ ബോസ് ആണ് ചിത്രത്തിന്റെ സംവിധാനം. അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിതിന്‍ ജോര്‍ജ്, വിനീത കോശി, ജാഫര്‍ ഇടുക്കി, പൗളി വല്‍സന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സെഞ്ച്വറി ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. അടുത്ത മാസം ചിത്രം തീയ്യേറ്ററുകളിലെത്തും.
Discussion about this post