ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ‘ഉണ്ട’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തിനായുള്ള കാത്തിരിപ്പ് വെറുതെ ആവില്ല എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരളാ പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് സിപി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
നേരത്തെ ഈദിന് ചിത്രം റിലീസിന് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൊണ്ട് റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. ജൂണ്‍ 14 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് തീയതി.
ഖാലിദ് റഹമാന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്, സംവിധായകന് രഞ്ജിത്ത്, കലാഭവന്‍ ഷാജോണ്‍, അര്ജുന് അശോകന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണന് സേതുകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post