മലയാള സിനിമാ മേഖലയെ തളര്‍ത്തുന്ന പ്രവര്‍ത്തികളാണ് സിനിമയിലെ വനിതാ കൂട്ടായ്മയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന ആരോപണവുമായി പ്രവാസി സിനിമാ നിര്‍മ്മാതാവ് തോമസ് തിരുവല്ല. ഡബ്ല്യുസിസി വിവാദം പ്രേക്ഷകരെ തിയറ്ററുകളില്‍ നിന്ന് പിന്നോട്ട് വലിക്കുന്നതായും നിര്‍മ്മാതാവ് ആരോപിക്കുന്നു.
പുലിമുരുകനിലൂടെയും മറ്റും തീയ്യേറ്ററുകളിലേയ്ക്ക് കുടുംബ പ്രേക്ഷകര്‍ വീണ്ടും ഒഴുകിത്തുടങ്ങിയിരുന്ന വേളയിലാണ് ഇത്തരം ദുരവസ്ഥയുണ്ടാകുന്നത്. ചില നടിമാരുടെ നീക്കം സിനിമാ മേഖലയെ തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തിലായി. പ്രശ്‌നം പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ ഒട്ടേറെ പേര്‍ ജോലി ചെയ്യുന്ന മേഖല തകര്‍ന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കളിമണ്ണ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ തോമസ് തിരുവല്ല.
രണ്ടോ മൂന്നോ നടിമാര്‍ മാത്രമല്ല സിനിമാ രംഗത്തുള്ളത്. ഇവരുടെ അനാവശ്യ ഇടപെടലുകള്‍ മറ്റുള്ളവരെ കൂടി പ്രതികൂലമായി ബാധിക്കുന്നു. പരാതി ഉന്നയിച്ചതു വഴി ചില നടീ നടന്മാരെ സിനിമയില്‍ നിന്ന ്അകറ്റുന്നുവെന്ന ആരോപണം ശരിയല്ല. എന്റെ സിനിമകളില്‍ അത്തരം നീക്കങ്ങളുണ്ടാകില്ല. കളിമണ്ണില്‍ പ്രസവം തത്സമയം കാണിച്ചത് മൂലമുണ്ടായ വിവാദം അനാവശ്യമാണ്. അത് കുടുംബ പ്രേക്ഷകരെ ആ ചിത്രത്തില്‍ നിന്ന് അകറ്റാന്‍ കാരണമായി. നിര്‍മാതാവില്ലെങ്കില്‍ സിനിമയേ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post