തെന്നിന്ത്യന്‍ താരസുന്ദരി അമല പോളും നിര്‍മ്മാണ രംഗത്തേക്ക് കടക്കുകയാണ്. നിര്‍മ്മാതാവാകാന്‍ പോകുന്ന കാര്യം ഒരു സിനിമാ മാഗസിന് നല്കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടിത്തിയത്. ഇതിന് പിന്നിലുണ്ടായ കാരണവും താരം പറഞ്ഞു.
എന്നാല്‍ താന്‍ നിര്‍മ്മാതാവാന്‍ പോവുകയാണെന്ന് കേട്ട് പലരും അത്ഭുതത്തോടെയാണ് ഇതിനെ കുറിച്ച് എന്നോട് ചോദിക്കുന്നത്. ‘നിര്‍മ്മാതാവാകുക എന്നാല്‍ പാപമാണോ. നിര്മ്മാതാക്കളില്ലെങ്കില് അമല പോള്‍ എന്ന നടി ഉണ്ടാകുമായിരുന്നോ? ഞാന്‍ അവര്‍ക്ക് ഏറെ ബഹുമാനം നല്കുന്ന വ്യക്തിയാണ്. അതു കൊണ്ടു തന്നെ ഒരു നിര്മ്മാതാവാകുന്നതില് ഞാന്‍ അഭിമാനം കൊള്ളുന്നു. നടി എന്ന നിലയില്‍ അവര്‍ക്ക് എന്നാല്‍ കഴിയുന്ന സഹായങ്ങളും ഞാന്‍ ചെയ്തു കൊടുക്കാറുണ്ട്. ‘ആടൈ’ എന്ന സിനിമയില്‍ എന്റെ പ്രതിഫലം കുറച്ചാണ് ഞാന്‍ അഭിനയിക്കുന്നത്’ അമല പറഞ്ഞു.
നിര്‍മ്മാതാവാകാന്‍ ഉണ്ടായ കാരണവും താരം വെളിപ്പെടുത്തി. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അനൂപ് പണിക്കര്‍ വന്ന് എന്നോട് ഈ സിനിമയുടെ കഥ പറയുന്നത്. അന്ന് നിര്‍മ്മാതാവിനെ കിട്ടിയിരുന്നില്ല. കാത്തിരിക്കൂ പിന്നീട് ചെയ്യാം എന്നാണ് അന്ന് ഞാന്‍ അനൂപിനോട് പറഞ്ഞത്. ഏതാനും മാസം മുമ്പ് വീണ്ടും അനൂപിന്റെ മാനേജര്‍ എന്നെ വിളിച്ചു. ഒടുവില്‍ ഞാന്‍ തന്നെ ആ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു എന്നാണ് അമല അഭിമുഖത്തില്‍ പറയുന്നത്.
Discussion about this post