അമല്‍ നീരദ് സംവിധാനം ചെയിത ‘ബിഗ് ബി’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിന്റെ അമ്മയായ മേരി ടീച്ചറിനെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. ബോളിവുഡ് താരം നഫീസ അലിയായിരുന്നു ആ വേഷത്തിലെത്തിയ താരം. തനിക്ക് കാന്‍സറാണെന്ന വിവരം താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ കാന്‍സറിന്റെ പിടിയില്‍ നിന്ന് താന്‍ തിരിച്ചെത്തിയ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘എനിക്ക് ഇപ്പോള്‍ മുടി ചെറുതായി കിളിര്‍ത്തു വരുന്നുണ്ട്, പക്ഷേ കണ്‍പീലിയും പുരികവും വരാനുണ്ട്. അത് സാരമില്ല. ഞാന്‍ സാധാരണ നിലയിലേക്ക് തിരിച്ചു വരാന്‍ കാത്തിരിക്കുന്നു’ എന്നാണ് നഫീസ അലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സാഹിബ് ബീവി ഓര് ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിലാണ് നഫീസ അലി അവസാനം വേഷമിട്ടത്.
പെരിറ്റോണിയല്‍ കാന്‍സറാണ് അവരെ ബാധിച്ചത്. കാന്‍സറിന്റെ കടുത്ത പിടിയിലായിരുന്നപ്പോഴും ചിരിക്കുന്ന മുഖത്തോടെയുള്ള ചിത്രങ്ങളാണ് അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നത്. താരം രോഗത്തിന്റെ പിടിയില്‍ നിന്ന് മുക്തി നേടിയ വിവരം ആരാധകരെ ഏറെ സന്തോഷത്തിലാക്കിയിരിക്കുകയാണ്.
Discussion about this post