പ്രശ്‌നങ്ങള്‍ സധൈര്യത്തോടെ നേരിട്ടു, ആ അവസ്ഥ എനിക്ക് മനസിലാക്കുവാന്‍ സാധിക്കും; ദിലീപിനെ അഭിനന്ദിച്ചും പിന്തുണച്ചും ബാലചന്ദ്ര മേനോന്‍

നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയെ ഏറെ ഞെട്ടിച്ച ഒന്നാണ്.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രശ്‌നങ്ങള്‍ നേരിട്ട രീതിയുടെ പേരില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അഭിനന്ദിച്ചും പിന്തുണച്ചും നടന്‍ ബാലചന്ദ്ര മേനോന്‍. തന്റെ യൂട്യൂബ് ചാനലായ ഫില്‍മി ഫ്രൈഡേയ്സിലെ വീഡിയോയിലാണ് താരം ദിലീപിനെ പിന്തുണച്ചത്. ദിലീപിന്റെ അവസ്ഥ തനിക്ക് മനസിലാകുമെന്നും, തന്റെ ജീവിതത്തിലും അത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയെ ഏറെ ഞെട്ടിച്ച ഒന്നാണ്. നമ്മളാരും ഇഷ്ടപ്പെടുന്ന ഒന്നല്ലായിരുന്നു അത്. ഞാനതിന്റെ ന്യായ അന്യായങ്ങളിലേക്ക് പോവുകയല്ല, എന്നാല്‍ ദിലീപിനെ പോലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു അഭിനേതാവ് ഇങ്ങനെ ഒരവസ്ഥയില്‍ പെട്ടാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് പത്രം വായിച്ചാലൊന്നും മനസിലാവില്ല. എന്റെ കാഴ്ചപ്പാടില്‍ പല കാര്യങ്ങളും നമ്മള്‍ അനുഭവിക്കുന്നില്ല എന്നാണ്.

പത്രത്തില്‍ ഒരു കുറ്റകൃത്യം വായിച്ചാല്‍ അതിന്റെ ഗ്രാവിറ്റി അത്രമേല്‍ മനസിലാക്കാന്‍ നമുക്കാവില്ല. ആ പ്രശ്നത്തില്‍ അകപ്പെടുന്ന ഒരാള്‍ നേരിടുന്ന മാനസികമായ ഒരു പ്രതിസന്ധിയെ പറ്റി നമുക്ക് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റില്ല. ബാലചന്ദ്ര മേനോന്‍ പറയുന്നു. തന്റെ ‘എന്നാലും ശരത്’ എന്ന സിനിമയുടെ സെറ്റില്‍ കാണാന്‍ എത്തിയ ദിലീപിന് വാക്കുകളിലൂടെ താന്‍ ആത്മവിശ്വാസം നല്‍കിയെന്നും ബാലചന്ദ്ര മേനോന്‍ വെളിപ്പെടുത്തി.

Exit mobile version