അഞ്ജലി മേനോന് സംവിധാനം ചെയ്ത് 2014 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡെയ്സ്. ചിത്രത്തിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ചിത്രത്തിന്റെ ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍. ഫേസ്ബുക്കിലൂടെയാണ് താരം ഓര്‍മ്മകള്‍ പങ്കുവെച്ചത്.
‘ബാംഗ്ലൂര്‍ ഡെയ്സിന്റെ അഞ്ച് വര്‍ഷങ്ങള്‍. എന്നും ഓര്‍ത്തു വെയ്ക്കുന്ന ഒരു സിനിമയാണിത്. വിസ്മയിപ്പിക്കുന്ന ഷൂട്ടിങ് അനുഭവങ്ങള്‍. ചിത്രത്തിലെ അജു എല്ലായ്പ്പോഴും എനിക്ക് പ്രിയപ്പെട്ടതാണ്. ആ കഥാപാത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി തോന്നുന്നു. ആ സിനിമയെ സ്നേഹിച്ച എല്ലാവര്ക്കും നന്ദി’ എന്നാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്മാന്, നസ്രിയ നസീം, നിവിന്‍ പോളി, പാര്‍വതി എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് അഞ്ജലി മോനോന് ആയിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും അഞ്ജലി മേനോന് തന്നെയായിരുന്നു. 8.5 കോടി മുതല്‍ മുടക്കില്‍ അന്‍വര്‍ റഷീദ്, സോഫിയ പോള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 45 കോടിയാണ്.