ഷാനവാസ് കെ ബാവക്കുട്ടിയുടെ സംവിധാനത്തില്‍ വിനായകന്‍ നായകനായി എത്തുന്ന തൊട്ടപ്പന്‍ എന്ന പുതിയ ചിത്രത്തിന്റെ അവസാനത്തെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടു. വിനായകന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഇത്താക്ക്’ എന്ന കഥാപാത്രമായാണ് വിനായകന്‍ തൊട്ടപ്പനില്‍ എത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനും നിര്‍മ്മാതാവുമൊക്കെയായ രാജീവ് രവിയാണ് വിനായകന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.
ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായ മഞ്ജു പത്രോസ്, മനു ജോസ്, മാസ്റ്റര്‍ ഡാവിഞ്ചി, ബിനോയ് നമ്പാല, ശ്രീജ ദാസ്, സുനിത സിവി, പ്രശാന്ത് മുരളി, ഇര്‍ഷാദ് അലി, സുനില്‍ സുഗത, പിഎസ് റഫീക്ക്, രഘുനാഥ് പാലേരി, മനോജ് കെ ജയന്‍, ലാല്‍, പ്രിയംവദ കൃഷ്ണന്‍, ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവരുടേയും ക്യാരക്ടര്‍ പോസ്റ്ററുകളും നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പുറത്തുവന്നു.
ചിത്രത്തിലെ ‘മീനേ ചെമ്പുള്ളി മീനേ’ എന്നു തുടങ്ങുന്ന വീഡിയോ ഗാനവും ‘പ്രാന്തന്‍ കണ്ടലിന്‍’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയും മുന്‍പേ പുറത്തുവന്നിരുന്നു. ഒപ്പം ചിത്രത്തിന്റെ ടീസറും പുറത്തുവിട്ടു. ഇതിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് തൊട്ടപ്പന്‍. ഫ്രാന്‍സിസ് നൊറോണയുടെ ഇതേ പേരില്‍ പ്രസിദ്ധീകരിച്ച ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് ഈ ചിത്രം. ചിത്രം ജൂണ്‍ അഞ്ചിന് തീയ്യേറ്ററുകളില്‍ എത്തും.
Discussion about this post