സംവിധായകന് ലാല്‍ ജോസിന്റെ മകളുടെ നിശ്ചയത്തില്‍ മിന്നിതിളങ്ങി നടി ആന്‍ അഗസ്റ്റിന്. നിരവധി താരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ഏറെ വ്യത്യസ്തയായാണ് ആന്‍ എത്തിയത്. ഇളം പിങ്ക് നിറത്തിലുള്ള സാരിയില്‍ സ്റ്റൈലിഷ് ലുക്കിലെത്തിയ താരം വലിയൊരു ഇടവേളക്ക് ശേഷമാണ് ഇങ്ങനെ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ് സംവിധായകന് ലാല്‍ ജോസിന്റെ മകളുടെ വിവാഹ നിശ്ചയം. ചടങ്ങില്‍ ഒട്ടു മിക്ക താരങ്ങളും പങ്കുചേര്‍ന്നു. പൊതു ചടങ്ങുകളില്‍ അപൂര്‍വമായി മാത്രം പങ്കെടുക്കുന്ന ആന്‍ അഗസ്റ്റിന് ചടങ്ങിനെത്തിയത് ആരാധകര്‍ ആഘോഷമാക്കി. ഒരു ഇടവേളക്ക് ശേഷമാണ് ആനിനെ ആരാധകര്‍ കാണുത്. ചുരുക്കം ചില സിനിമകളിലൂടെ പ്രക്ഷകരിലേക്ക് കടന്ന് വന്ന നടിയാണ് ആന്‍ അഗസ്റ്റിന്.
Discussion about this post