പേളിയും ശ്രീനിഷും ആരാധകരുടെ ഇഷ്ട ദമ്പതികളാണ്. ബിഗ് ബോസില്‍ മൊട്ടിട്ട പ്രണയം വിവാഹത്തില്‍ സാക്ഷാത്കരിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും ആരാധകര്‍ തന്നെയാണ്. അവരുടെ ഓരോ നിമിഷത്തെയും വിശേഷങ്ങളറിയാന്‍ കാത്തിരിപ്പിലുമാണ്.
വിവാഹശേഷമുള്ള പേളിയുടെ ആദ്യ ജന്മദിനത്തില്‍ ശ്രീനിഷ് നല്‍കിയ സര്‍പ്രൈസ് ആണ് സൈബര്‍ലോകത്തെ പുതിയ വിശേഷം.
പേളിയുടെ വീഡിയോ പങ്കുവച്ച്, എന്റെ പ്രിയപ്പെട്ട ചുരുളമ്മയ്ക്ക് ജന്മദിനാശംസകളെന്നും നമ്മളൊരുമിച്ച് ആഘോഷിക്കുന്ന ആദ്യ ജന്മദിനമാണിതെന്നും നിന്നെപ്പോലൊരാളെ കിട്ടിയത് എന്റെ ഭാഗ്യമെന്നും ഇതുപോലെയെന്നും ചിരിച്ചും കുറുമ്പുകാണിച്ചും ഒപ്പമുണ്ടാകണമെന്നുമാണ് ശ്രീനിഷ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
Discussion about this post