അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലെ മേരിയായി വന്ന് പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ താരമാണ് അനുപമ പരമേശ്വരന്‍. മലയാളത്തില്‍ ആകെ മൂന്ന് ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും തെലുങ്കില്‍ വളരെ തിരക്കുള്ള ഒരു താരമാണ് അനുപമ. ഇപ്പോഴിതാ ആ താരപരിവേഷമൊക്കെ മാറ്റിവെച്ച് പുതിയ വേഷത്തില്‍ എത്തിയിരിക്കുകയാണ്. അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് അനുപമയുടെ പുതിയ വേഷപ്പകര്‍ച്ച.
ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് അനുപമ അസിസ്റ്റന്റ് ഡയറക്ടറായി എത്തുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റ് വഴിയാണ് അനുപമ ഈ വാര്‍ത്ത അറിയിച്ചത്. ‘ഒരു പുതിയ ആരംഭം. പുത്തന്‍ പ്രതിഭയായ ഷംസു സൈബയെ ദുല്‍ഖര്‍ സല്‍മാന്റെ പുതിയ നിര്‍മ്മാണ സംരംഭത്തിലേക്ക് അസ്സിസ്റ്റ് ചെയ്യുന്നു’ എന്നാണ് അനുപമ കുറിച്ചത്.
‘അശോകന്റെ ആദ്യ രാത്രി’ എന്നാണ് ചിത്രത്തിന്റെ പേര്. ഒട്ടേറെ പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Discussion about this post