മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം മധുര രാജ നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പാണ് ചിത്രം നൂറ് കോടി ക്ലബ്ബില്‍ കയറിയതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നെല്‍സണ്‍ ഐപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. 45 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബില്‍ കയറിയത്. മധുര രാജ കണ്ട്, ചിത്രം വലിയൊരു ബ്ലോക്ക് ബസ്റ്ററാക്കിയതിന് പ്രേക്ഷകരോട് നന്ദി പറയുന്നുവെന്നും നെല്‍സണ്‍ ഐപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങളില്‍ ഒന്നായ മധുരരാജ, വൈശാഖ്-മമ്മൂട്ടി ടീമിന്റെ തന്നെ പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മ്മിച്ച മധുരരാജ, മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
നേരത്തെ, ചിത്രം 50 കോടി പിന്നിട്ടതിന്റെ സന്തോഷം നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പും സംഘവും ചേര്‍ന്ന് കേക്ക് മുറിച്ചു ആഘോഷിച്ചിരുന്നു.
Discussion about this post