മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ മണിചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂല്‍ ഭൂലയ്യയുടെ രണ്ടാം ഭാഗം വരുന്നു. ഫര്‍ഹദ് സാംജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഭൂല്‍ ഭുലയ്യ എന്ന പേരില്‍ മണിചിത്രത്താഴ് പ്രിയദര്ശന് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. ചിത്രം ഹിന്ദിയിലും ഹിറ്റായിരുന്നു. അക്ഷയ് കുമാറും വിദ്യാ ബാലനും ആയിരുന്നു ഭൂല്‍ ഭുലയ്യയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
അതേ സമയം പ്രിയദര്ശന് ആയിരിക്കില്ല രണ്ടാം ഭാഗം സംവിധാനം ചെയ്യുക. ഫര്‍ഹാദ് സാമ്ജിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതും സംവിധാനം ചെയ്യുന്നതും. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായാല്‍ അഭിനേതാക്കളെ തീരുമാനിക്കും.
1993-ലെ പ്രശസ്തമായ ഒരു മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്. ചിത്രത്തിലെ ഗംഗ മലയാളി മനസില്‍ ഇന്നും മായാതെ കിടക്കുന്നുണ്ട്. മധു മുട്ടം തിരക്കഥ രചിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ അണിനിരന്നിരുന്നു
പത്തൊന്‍പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ആലുമൂട്ടില്‍ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തില്‍ നടന്ന ദുരന്തസംഭവം ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന് ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഈ ചിത്രത്തിന്റെ തകര്‍പ്പന്‍ ജയം പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും മലയാളം കടന്ന് മറ്റു ഭാഷകളിലേക്കും ചിത്രം നിര്‍മ്മിച്ചിരുന്നു. കന്നടയില്‍ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്നീ പേരുകളിലാണിവ ഇറങ്ങിയത്. എല്ലാം ഭാഷകളിലും ചിത്രം വന്‍ വിജയമാണ് നേടിയത്.
Discussion about this post