ഇന്ത്യന്‍ സിനിമാ ലോകത്തെ ആകെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു ‘മീ ടൂ’. പല പ്രമുഖരുടെയും യഥാര്‍ത്ഥ മുഖം പുറത്തു കൊണ്ടുവന്ന ഒരു സംഭവം കൂടിയായിരുന്നു ഇത്. മലയാള സിനിമാ മേഖലയിലും മീ ടൂ ആരോപണം പിടിച്ചു കുലുക്കിയിരുന്നു. നടന്‍ അലന്‍സിയറിനെ കുറിച്ചുള്ള വെളിപ്പെടുത്തലായിരുന്നു അതില്‍ ഏറ്റവും കോളിളക്കം സൃഷ്ടിച്ചത്. എന്നാലിപ്പോള്‍ നടന്‍ സിദ്ദിഖിനെതിരെ മീടൂ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. ഈ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്.
വീണ്ടും മലയാള സിനിമാ മേഖലയില്‍ മീ ടൂ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇനിയെങ്കിലും ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാന്‍ ഈ മേഖലയില്‍ ഉള്ളവര്‍ തയ്യാറാകണമെന്നും ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളില്‍ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളുമായ ഇദ്ദേഹത്തില്‍ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണെന്നും ഡബ്ല്യൂസിസി ഫേസ്ബുക്കില്‍ കുറിച്ചു.
യുവനടി രേവതി സമ്പത്ത് ആണ് സിദ്ദിഖിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരം നിള തീയ്യേറ്ററില്‍ രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവമാണ് രേവതി വെളിപ്പെടുത്തിയിരിക്കുന്നത്. 2016ല്‍ നടന്ന ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂവിനിടെ നടന്‍ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിക്കുകയായിരുന്നുവെന്നും താരം പറയുന്നു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സില്‍ എന്റെ ആത്മവീര്യം കെടുത്തിയെന്നും അതുണ്ടാക്കിയ ആഘാതത്തില്‍ നിന്നും കരകയറാന്‍ സാധിച്ചിട്ടില്ലെന്നും രേവതി പറഞ്ഞിരുന്നു.
ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയില്‍ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിര്‍ന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരല്‍ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഏതോ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടന്‍ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളില്‍ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തില്‍ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങള്‍ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ. എന്നാല്‍ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാന്‍ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയര്‍ന്നാല്‍ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാന്‍ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കള്‍ എന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാന്‍ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇക്കാര്യത്തില്‍ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു .സി.സി. ആവശ്യപ്പെടുന്നു!
#Avalkkoppam #അവള്‍ക്കൊപ്പം
Discussion about this post