നിവിന്‍ പോളി നായകനായി എത്തിയ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’ എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷകരുടെ ഹൃദയത്തില്‍ കയറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച ചിത്രങ്ങളൊക്കെ ഹിറ്റാക്കിയ താരം കൂടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും ‘ആകര്‍ഷകത്വമുള്ള’ വനിതകളില്‍ ഒരാളായി ഇടം നേടിയിരിക്കുകയാണ് താരമിപ്പോള്‍.
ടൈംസ് ഓഫ് ഇന്ത്യയാണ് ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളെ കണ്ടെത്താനുളള മത്സരം നടത്തിയത്. വോട്ടിങില്‍ ഒന്നാം സ്ഥാനം നേടിയത് ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടാണ്. 48-ാം സ്ഥാനമാണ് ഐശ്വര്യ ലക്ഷ്മിക്ക് ലഭിച്ചത്.
ഇന്ത്യയില്‍ പല മേഖലകളിലുളള 50 വനിതകളെ ഓണ്‍ലൈന്‍ വോട്ടിങിലൂടെയാണ് തെരഞ്ഞെടുത്തത്. മത്സരത്തില്‍ രണ്ടാം സ്ഥാനം മീനാക്ഷി ചൗധരിയും മൂന്നാം സ്ഥാനം കത്രീന കൈഫും നാലാം സ്ഥാനം ദീപിക പദുകോണുമാണ്. അതേസമയം മലയാളിയായ നടി മാളവിക മോഹനന് 39-ാം സ്ഥാനത്ത് ഇടം നേടിയിട്ടുണ്ട്. സെക്സ് അപ്പീല്‍, ആറ്റിറ്റിയൂഡ്, ടാലന്റ് എന്നിവയായിരുന്നു മത്സരത്തിന്റെ പ്രധാന ഘടകങ്ങള്‍.
Discussion about this post