ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുമൂലം പുലിവാല് പിടിച്ചിരിക്കുകയാണ് നടി മിയ ജോര്‍ജ്. തന്റെ പേര് ഉപയോഗിച്ച് വ്യാജ സന്ദേശങ്ങള്‍ അയക്കുകയും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മിയ ഇപ്പോള്‍. മിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും സിനിമയിലേക്ക് താരങ്ങളെ ക്ഷണിക്കുന്നുവെന്നുമുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. നടിയുടെ ചിത്രം ഉപയോഗിച്ചുളള മിയ മിയ എന്ന അക്കൗണ്ടില്‍ നിന്നായിരുന്നു പ്രചരണം.
‘ ഞാനൊരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. കാസ്റ്റിങ് നടക്കുന്നതേയുള്ളൂ. താല്‍പര്യമുള്ളവര്‍ പറയൂ’ എന്നായിരുന്നു ആ സന്ദേശം. ചാറ്റ് ചെയ്യുന്നവര്‍ക്ക് കൃത്യമായ മറുപടിയും നല്‍കിയിരുന്നു. മറുപടി നല്‍കുന്നത് സിനിമാതാരം മിയയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും തന്നെ. ഒട്ടേറെപേരാണ് ഈ ചാറ്റില്‍ വീണുപോകുന്നത്. എന്നാല്‍ ഈ മറുപടി തരുന്നത് താനല്ലെന്നും തന്റെ പേരില്‍ ആരോ തുടങ്ങിയ വ്യാജ അക്കൗണ്ടാണ് ഇതെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മിയ ജോര്‍ജ്. ഇതോടെയാണ് പലരും സംശയം പ്രകടിപ്പിച്ച് നടിയെ നേരിട്ട് വിളിച്ച് അന്വേഷിച്ചത്. ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പടെ പോസ്റ്റ് ചെയ്താണ് നടിയുടെ വിശദീകരണം.
മിയയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
മിയ മിയ എന്ന പേരില്‍ ഉള്ള അക്കൗണ്ടില്‍ നിന്നും മെസഞ്ചറിലൂടെ ഇത് ഞാന്‍ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകള്‍ക്ക് മെസ്സേജസ് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാന്‍ കഴിഞ്ഞു. സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു എന്നാണ് ആള്‍ പറയുന്നത്. പലരോടും നമ്പര്‍ വാങ്ങി കാണാന്‍ ഉള്ള സാഹചര്യം വരെ എത്തി എന്നാണ് അറിയാന്‍ സാധിച്ചത്. ഞാന്‍ മിയ എന്ന ഈ വെരിഫൈഡ് പേജ് ആണ് ഉപയോഗിക്കുന്നത്. മിയ എന്ന പേരില്‍ എനിക്കൊരു അക്കൗണ്ട് ഇല്ല. അതിനാല്‍ മറ്റു അക്കൗണ്ടുകളിലൂടെ വരുന്ന മെസ്സേജസിനു ഞാന്‍ ഉത്തരവാദി അല്ല എന്ന് അറിയിക്കുന്നു.
Discussion about this post