ഒടുവില്‍ അതങ്ങ് റിലീസ് ആയി; പക്ഷേ ‘പി എം നരേന്ദ്ര മോഡി’ ചിത്രം കാണാന്‍ ആദ്യദിനം ആളില്ല

ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് ചിത്രം റിലീസ് ചെയ്തത്. മോഡിയുടെ ജീവിതം പറയുന്ന ചിത്രം തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ കുരുങ്ങി ഒന്നരമാസമാണ് റിലീസ് വൈകിയത്.

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒമങ് കുമാര്‍ സംവിധാനം ചെയ്ത ‘പിഎം നരേന്ദ്ര മോഡി’ ഇന്ന് തീയേറ്ററുകളിലെത്തി. ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് ചിത്രം റിലീസ് ചെയ്തത്. മോഡിയുടെ ജീവിതം പറയുന്ന ചിത്രം തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ കുരുങ്ങി ഒന്നരമാസമാണ് റിലീസ് വൈകിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മോഡി തിളങ്ങി നില്‍ക്കുമ്പോള്‍ തീയറ്ററുകളില്‍ മോഡിചിത്രത്തിന് ആദ്യദിനം തണുത്ത പ്രതികരണമാണ്.

ഒരു തവണ ചിത്രം കണ്ടു നല്ല അഭിപ്രായമാണ്. പക്ഷേ ടിക്കറ്റ് നല്‍കാന്‍ മാത്രം ആളില്ല. തിയേറ്റര്‍ നിറഞ്ഞിട്ടില്ലെന്നും സാധാരണ തിരക്കെയുള്ളുവെന്നും തീയ്യേറ്റര്‍ ഉടമ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രചരണ നാളുകളില്‍ വെള്ളിത്തിരയിലും മോഡി നിറയുമെന്ന് വ്യക്തമാക്കിയാണ് ലെജന്റ് ഗ്ലോബല്‍പിക്‌ച്ചേഴ്‌സ് ചിത്രീകരണം തുടങ്ങിയത്. ആദ്യഘട്ട വോട്ടെടുപ്പ് സമയം റിലീസ് നിശ്ചയിച്ച ചിത്രം തെരഞ്ഞെടുപ്പ് ചട്ടക്കുരുക്കില്‍ പെട്ടിയില്‍ പെട്ടു. ചിത്രത്തിന്റെ പ്രമോഷനുകളില്‍ ബിജെപി നേതാക്കളുടെ സാന്നിധ്യവും സ്‌ക്രീനിലും പിന്നിലും ഭാഗമായവരുടെ ബിജെപി പശ്ചാത്തലവും ചര്‍ച്ചയായി.

എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും റിലീസ് തടഞ്ഞു. വിവേക് ഒബ്‌റോയിയാണ് മോഡിയായി എത്തുന്നത്. വിവേക് ഒബ്‌റോയിയുടെ കുടുംബാംഗങ്ങള്‍ക്കും നിര്‍മ്മാണത്തില്‍ പങ്കാളിത്തമുണ്ട്. മേരി കോം ഒരുക്കിയ ഒമുംഗ് കുമാറാണ് സംവിധായന്‍. വിദേശ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തു.

Exit mobile version